മികച്ച ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ വിലക്കുറവിൽ സ്വന്തമാക്കാന്‍ ഒരു അവസരം. മോട്ടറോളയുടെ ഫോള്‍ഡബിള്‍ ഫോണായ റാസര്‍ 40, റാസര്‍ 40 അള്‍ട്ര എന്നീ ഫോണുകളാണ് വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം ഒരുങ്ങുന്നത്. ആമസോൺ ഇയര്‍ എന്‍ഡിങ് സെയിലിന്റെ ഭാഗമായി ആണ് മോട്ടറോള റാസര്‍ 40 സീരീസ് ഫോണുകള്‍ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
59,999 രൂപയാണ് മോട്ടോ റാസര്‍ 40ന്റെ ലോഞ്ച് വില. ഇപ്പോള്‍ ആമസോണിന്റെ പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നതിനാല്‍ 44,999 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. അതായത് 15,000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഈ ഫോണിന് ലഭിക്കുന്നത്. മോട്ടോ റാസര്‍ 40 അള്‍ട്രയ്ക്ക് 89,999 രൂപയാണ് യഥാര്‍ത്ഥ വില. എന്നാല്‍ ഇപ്പോള്‍ ഈ ഫോണ്‍ 72,999 രൂപയ്ക്ക് ആമസോണില്‍ നിന്ന് ലഭ്യമാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ എന്നി ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഫോണുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നത് എങ്കില്‍ അധിക ഡിസ്കൗണ്ടും ആമസോണ്‍ ഓഫര്‍ ചെയ്യുന്നു.
READ ALSO: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് ഖേൽരത്ന
സ്നാപ്ഡ്രാഗണ്‍ 8+ Gen 1 SoC പ്രൊസസര്‍ ആണ് റാസര്‍ 40 അള്‍ട്രയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്. 6.9-ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് POLED LTPO ഡിസ്പ്ലേയുമുണ്ട്. മോട്ടോ റാസോ 40നും സ്നാപ്ഡ്രാഗണ്‍ 8+ Gen 1 SoC ആണ് പ്രൊസസര്‍. 12 എംപിയാണ് ഇതിന്റെ പ്രൈമറി ക്യാമറ. 13 എംപിയുടെ ഒരു സെക്കന്ററി ക്യാമറയും മോട്ടറോള ഈ ഫോണിന് നല്‍കിയിട്ടുണ്ട്. സെല്‍ഫി ക്യാമറ രണ്ട് ഫോണിലും 32 എംപിയാണ്.