രാജ്യത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും 5ജി കണക്ടിവിറ്റി എത്തിയതോടെ 5ജി ഹാൻഡ്സെറ്റുകൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് 5ജി സ്മാർട്ട്ഫോൺ തിരയുന്നവരാണെങ്കിൽ, കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോൺ. ആമസോണിലെ ഇയർ എൻഡ് സെയിലിൽ വമ്പൻ വിലക്കിഴിവിലാണ് സാംസംഗ് ഗ്യാലക്സി എ14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ വിപണിയിൽ നൽകിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ആമസോൺ ഈ ഹാൻഡ്സെറ്റ് ലഭ്യമാക്കുന്നത്. സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വിലയും, ഓഫർ വിലയും പരിചയപ്പെടാം.
സാംസംഗിൽ നിന്നുള്ള മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോണാണ് സാംസംഗ് ഗ്യാലക്സി എ14 5ജി. ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന സമയത്തെ വില 16,499 രൂപയായിരുന്നു. നിലവിൽ, 22 ശതമാനം കിഴിവിലാണ് ആമസോണിൽ നിന്നും വാങ്ങാൻ കഴിയുക. ഇതോടെ, 2000 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഈ ഓഫർ ലഭിക്കുക. അതേസമയം, ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവും ലഭിക്കും. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്താൽ 13,499 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക.