പ്രൈം ലൈറ്റ് മെമ്പർഷിപ്പ് എടുക്കാൻ ഇനി പോക്കറ്റ് കാലിയാകില്ല! കിടിലൻ കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ


പ്രൈം ലൈറ്റ് മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ക്രിസ്തുമസ് സമ്മാനവുമായി ആമസോൺ. ഇത്തവണ പോക്കറ്റ് കാലിയാകാതെ പ്രൈം ലൈറ്റ് മെമ്പർഷിപ്പ് എടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതോടെ, തുച്ഛമായ വിലയ്ക്ക് പ്രൈം ലൈറ്റ് മെമ്പർഷിപ്പ് നേടാൻ സാധിക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ പ്രെം ലൈറ്റ് മെമ്പർഷിപ്പിന്റെ വില 200 രൂപയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകളെ കുറിച്ച് കൂടുതൽ അറിയാം.

ആമസോൺ പ്രൈം ലൈറ്റ് മെമ്പർഷിപ്പ് നേടാൻ സാധാരണയായി 999 രൂപയാണ് ചെലവഴിക്കേണ്ടത്. എന്നാൽ, ക്രിസ്തുമസ് ഓഫറിന്റെ ഭാഗമായി 799 രൂപയ്ക്ക് മെമ്പർഷിപ്പ് നേടാൻ സാധിക്കും. പ്രൈം ലൈറ്റ് മെമ്പർഷിപ്പ് നേടുന്ന ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. പ്രൈം ലൈറ്റ് മെമ്പർഷിപ്പ് 2 ഫോണുകളിൽ മാത്രമാണ് ലഭിക്കുക. ഇവയ്ക്ക് നോ-കോസ്റ്റ് ഇഎംഐ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓപ്ഷനും ലഭ്യമാണ്. സാധാരണ ആമസോൺ പ്രൈം മെമ്പർഷിപ്പിൽ നിന്ന് ലൈറ്റ് വേർഷൻ വ്യത്യസ്തമാണ്. പ്രൈം ലൈറ്റ് മെമ്പർഷിപ്പിൽ പ്രൈം മ്യൂസിക് ഓഫർ ലഭ്യമല്ല.