22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം! ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരം

Date:


ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ഫ്യൂവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് ഐഎസ്ആർഒ ചരിത്രനേട്ടം കുറിച്ചത്. ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നും ജലം മാത്രമാണ് പുറന്തള്ളുന്നത്. മറ്റു തരത്തിലുള്ള ഒരു വാതകവും ഈ പ്രക്രിയയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് വിജയം കണ്ടതിനാൽ, ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായി ഇവ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ഐഎസ്ആർഒയുടെ വിക്രം സാരാഭായി സ്പേസ് സെന്ററാണ് ഫ്യുവൽ സെൽ നിർമ്മിച്ചത്.

ജനുവരി ഒന്നിന് ഐഎസ്ആർഒ പിഎസ്എൽവി സി-58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മോഡലും ഉണ്ടായിരുന്നു. ഈ മോഡ്യൂളിലാണ് 10 ഉപഗ്രഹങ്ങൾ ഘടിപ്പിച്ചത്. ഇതിൽ എഫ്സിപിഎഫ് നിർമ്മിച്ചത് വിക്രം സാരാഭായി സ്പേസ് സെന്ററാണ്. ഇതാണ് വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related