22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

സ്പെഷൽ സെയിലിൽ ഹോണർ 90 5ജി! ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം

Date:


ആഗോള വിപണിയിൽ ഏറെ ശ്രദ്ധ നേടിയ ചൈനീസ് ബ്രാൻഡാണ് ഹോണർ. വ്യത്യസ്തവും ആകർഷകവുമായ ഫീച്ചറുകളാണ് ഹോണർ സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ കിടിലൻ 5ജി ഹാൻഡ്സെറ്റാണ് ഹോണർ 90 5ജി. പുതുവർഷത്തിൽ ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ജനുവരി 10 വരെ നടക്കുന്ന സ്പെഷൽ സെയിലാണ് ഹോണർ 90 5ജി വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ കഴിയുക. ഹാൻഡ്സെറ്റിന്റെ ഓഫറുകളെ കുറിച്ച് പരിചയപ്പെടാം.

ഹോണർ 90 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് ഓഫർ ഉള്ളത്. നിലവിൽ, ഈ ഹാൻഡ്സെറ്റ് 36,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 23 ശതമാനം വിലക്കിഴിവിലാണ് വിൽക്കുന്നത്. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫറുകളും ക്ലെയിം ചെയ്യാനാകും. ബാങ്ക് ഓഫറിലൂടെ പരമാവധി 3000 രൂപയുടെ കിഴിവാണ് ലഭിക്കുക. ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്താൽ 33,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related