22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

കിടിലൻ ലുക്കിൽ ലെനോവോ യോഗ 9ഐ 13th ജെൻ കോർ ഐ7-1360പി: അറിയാം പ്രധാന സവിശേഷതകൾ

Date:


ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഒന്നാണ് ലാപ്ടോപ്പുകൾ. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മികച്ച ബ്രാൻഡാണ് ലെനോവോ. ആകർഷകമായ ഡിസൈൻ തന്നെയാണ് ലെനോവോ ലാപ്ടോപ്പുകളെ മറ്റ് ലാപ്ടോപ്പുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇത്തവണ പ്രീമിയം ഉപഭോക്താക്കൾക്കായി സ്റ്റൈലിഷ് ലുക്കിലും, ആധുനിക ഫീച്ചറിലും ഉള്ള ലാപ്ടോപ്പാണ് ലെനോവോ പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റിൽ ഉൾപ്പെട്ട ലെനോവോ യോഗ 9ഐ 13th ജെൻ കോർ ഐ7-1360പി ലാപ്ടോപ്പുകളെ കുറിച്ച് പരിചയപ്പെടാം.

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2880×1800 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 13th ജെൻ ഇന്റർ കോർ i7-1360P) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 4 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.8 കിലോഗ്രാം മാത്രമാണ്. ലെനോവോ യോഗ 9ഐ 13th ജെൻ കോർ ഐ7-1360പി ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 1,75,191 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related