ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഓരോ വർഷവും വ്യത്യസ്തവും നൂതനവുമായ ഹാൻഡ്സെറ്റുകളാണ് സാംസംഗ് വിപണിയിൽ എത്തിക്കാറുള്ളത്. ഇപ്പോഴിതാ സാംസംഗിന്റെ ഫ്ലാഗ്ഷിപ്പ് ഗാലക്സി സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എസ്24 പ്രീറിസർവേഷൻ ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ജനുവരി മാസം അവസാനത്തോടെയാണ് ഈ സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കുക. ഇവയാണ് ഇപ്പോൾ പ്രീറിസർവ് ചെയ്യാൻ കഴിയുക.
പ്രീറിസർവേഷൻ ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ സാംസംഗ് ഒരുക്കിയിട്ടുണ്ട്. വിവിധ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് പ്രീറിസർവേഷൻ ചെയ്യാനാകും. 2000 രൂപ ടോക്കൺ തുക അടച്ചാണ് ഫ്ലാഗ്ഷിപ്പ് ഗാലക്സി ഉൽപ്പന്നങ്ങൾ മുൻകൂട്ടി റിസർവ് ചെയ്യേണ്ടത്. ഇത്തരത്തിൽ റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5000 രൂപയുടെ ആനുകൂല്യവും ലഭിക്കുന്നതാണ്. സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.