ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന വൺപ്ലസ് 12ആർ സ്മാർട്ട്ഫോണുകൾ ഇനി വിപണിയിലെത്താൻ രണ്ടാഴ്ച മാത്രം ബാക്കി. 2024-ലും വൺപ്ലസ് ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ജനുവരി 23-നാണ് വൺപ്ലസ് 12ആർ സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ലോഞ്ച്. കിടിലൻ ക്യാമറയും, അത്യാകർഷകമായ ഡിസൈനുമാണ് ഈ സ്മാർട്ട്ഫോണിനെ മറ്റുള്ളവയിൽ വ്യത്യസ്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഉപഭോക്താക്കളെ അത്ഭുതപ്പെടുത്താൻ പാകത്തിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
6.78 ഇഞ്ച് ഓറിയന്റൽ അമോലെഡ് എൽടിപിഒ സ്ക്രീനാണ് സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 1264×2780 പിക്സൽ റെസലൂഷനും ലഭ്യമാണ്. 4,500 നിറ്റ് ബ്രൈറ്റ്നസ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയും ലഭ്യമാണ്. അലൂമിനിയം അലോയ് മെറ്റൽ കൊണ്ടുള്ള ഫ്രെയിമാണ് മറ്റൊരു ആകർഷണം. ഇതിന് പിന്നിൽ ഗ്ലാസ് ബോഡിയും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 14 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. സ്റ്റോറേജ് വേരിയന്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വൺപ്ലസ് 12 ആർ സ്മാർട്ട്ഫോണുകളുടെ ബേസിക് വേരിയന്റിന് 40,000 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്.