സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഹോണർ എക്സ്9ബി ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചു. മിഡ് റേഞ്ച് സെഗ്മെന്റിൽ 5ജി സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായാണ് കിടിലൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് ഹോണർ എക്സ്9ബി വാങ്ങാനാകും. ഇവയുടെ പ്രധാന സവിശേഷതകളെ കുറിച്ച് കൂടുതൽ അറിയാം.
മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും വ്യത്യസ്തമായി വളഞ്ഞ പാനലാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസി പ്രോസസറിലാണ് പ്രവർത്തനം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 108 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഹോണർ എക്സ്9ബി മോഡലിന്റെ ഇന്ത്യൻ വിപണി വില 25,999 രൂപയാണ്.