ചുരുങ്ങിയ കാലയളവിനുള്ളിൽ അതിവേഗത്തിൽ വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ന് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി എഐ അധിഷ്ഠിത കിടിലൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കൾക്ക് സന്ദേശങ്ങളും ക്യാപ്ഷനുകളും എഐയുടെ സഹായത്തോടെ എഴുതാൻ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിക്കുന്നത്. ‘റൈറ്റ് വിത്ത് എഐ’ എന്നാണ് പുതിയ ഫീച്ചറിന് നൽകിയിരിക്കുന്ന പേര്.
മറ്റൊരാൾക്ക് സന്ദേശം അയക്കാൻ ശ്രമിക്കുമ്പോൾ ‘റൈറ്റ് വിത്ത് എഐ’ എന്ന ഓപ്ഷൻ തെളിയുന്നതാണ്. വ്യത്യസ്ത രീതികളിൽ സന്ദേശം എഴുതാൻ ഈ ഫീച്ചറിലൂടെ സാധിക്കും. എന്നാൽ, ഏതൊക്കെ ഭാഷകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇൻസ്റ്റഗ്രാം പങ്കുവെച്ചിട്ടില്ല. നിലവിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സജീവമായ ഇടപെടലുകളാണ് മെറ്റ നടത്തുന്നത്. വരും മാസങ്ങളിൽ എഐ അധിഷ്ഠിതമായ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
Also Read: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി,ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും:ഫാറൂഖ് അബ്ദുള്ളയുടെ