2
July, 2026

A News 365Times Venture

2
Thursday
July, 2026

A News 365Times Venture

കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവി വിനോദ സഞ്ചാരം പുനരാരംഭിച്ചു

Date:

ഗവി: കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവി വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്ന് സഞ്ചാരികൾക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ ഓൺലൈനായി ബുക്ക് ചെയ്ത ആളുകൾക്ക് മാത്രമാണ് ഗവിയിലേക്ക് പോകാൻ അനുമതി ഉണ്ടാവുക. നിയന്ത്രിതമായ അളവിൽ മാത്രമാകും ആളുകളെ ഗവിയിലേക്ക് കടത്തിവിടുക എന്ന് വന ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നിലവിൽ ആളുകൾക്ക് ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയിൽ നിന്നും പുതുതായി ഒരു കെ.എസ്.ആർ.ടി.സി സർവീസ് കൂടി ആരംഭിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related