17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും പിഴയും

Date:

പട്ടാമ്പി: ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ ഗോപാലകൃഷ്ണ (51)നെയാണ് കോടതി ശിക്ഷിച്ചത്.

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. കോങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർമാരായ കെ.സി. വിനു, എ.ജെ. ജോൺസൻ, എസ്.ഐ. ഉദയകുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related