ന്യൂയോര്‍ക്ക്: എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്കൃത എണ്ണ വില വര്‍ധിച്ചു.
1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ് വിവിധ ക്രൂഡുകള്‍ക്ക് അവധി വ്യാപാരത്തില്‍ വര്‍ധന രേഖപ്പടുത്തിയത്.
വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് നവംബര്‍ ഡെലിവറിയില്‍ 1.24 ഡോളര്‍ വര്‍ധിച്ചു. ബാരലിന് 87.76 ഡോളറാണ് ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ വില. ബ്രെന്റ് ക്രൂഡ് ഡിസംബര്‍ ഡെലിവറി 1.57 ഡോളര്‍ ഉയര്‍ന്നു.
ഉത്പാദനം പ്രതിദിനം രണ്ടു ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കാനാണ് ഒപ്പെക് പ്ലസ് തീരുമാനിച്ചിട്ടുള്ളത്. സമീപ മാസങ്ങളില്‍ എണ്ണ വിലയില്‍ ഉണ്ടായ കുറവു കണക്കിലെടുത്താണ് തീരുമാനം.