22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: അറിയിപ്പുമായി ഒമാൻ

Date:

മസ്‌കത്ത്: വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം. അൽ ദാഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്), അൽ ബതീന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) റോഡുകളിൽ വ്യാഴാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയും ശനിയാഴ്ച്ചകളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 10 മണി വരെയുമാണ് നിയന്ത്രണം.

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...