11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

വീണ്ടും മുകളിലേക്ക് തന്നെ, സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

Date:

സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,840 രൂപയായി. സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 60 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,480 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 50 രൂപ ഉയർന്ന് 4,550 രൂപയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍...