25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ബീഹാറില്‍ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും നടക്കുന്നുണ്ട്; ലൈംഗികാതിക്രമങ്ങളെ ന്യായീകരിച്ച് ബീഹാര്‍ മന്ത്രി

Date:

പട്‌ന: ബീഹാറില്‍ നടന്ന പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളെ ന്യായീകരിച്ച് മന്ത്രി അശോക് ചൗധരി. ബീഹാറില്‍ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

സമസ്തിപൂരിലും ജമുയിയിലും അടുത്തിടെ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങളെക്കുറിച്ച് നെഗറ്റീവ് നരേറ്റീവ് ഉണ്ടാക്കരുതെന്നും കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അശോക് പറഞ്ഞു.

’14 കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനമാണിത്. ദുഷ്ടരും, വിദ്യാഭ്യാസമില്ലാത്തവരും, അജ്ഞരും, മര്യാദയില്ലാത്തവരുമായ ആളുകള്‍ക്ക് ഒരു കുറവുമില്ല. നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്നതിലും ബീഹാറിന് അപമാനം വരുത്തുന്നതിലും പങ്കുവഹിക്കുന്ന ആളുകളാണവര്‍,’മന്ത്രി പറഞ്ഞു.

സമസ്തിപുരില്‍ ഒരു പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ പരസ്യമായി ഉപദ്രവിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. ജമുയിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെ സുരക്ഷിതമായി പുറത്തിറങ്ങുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘നരേറ്റീവ്’ഉണ്ടാക്കരുത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സര്‍ക്കാരിന് അധികാരമില്ലെന്ന രീതിയില്‍ ചോദ്യമുന്നയിക്കരുതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ എല്ലായിടത്തും ഉണ്ടാവുന്നുണ്ടെന്നും അമേരിക്കയിലും ജപ്പാനിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുണ്ടോ അല്ലെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അശോക് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു മുഖ്യമന്ത്രിക്കോ ലോകനേതാവിനോ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ സംഭവങ്ങള്‍ ഉണ്ടായാല്‍ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച മാതൃക പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: It happens not just in Bihar, but also in America and Japan; Bihar Minister justifies sexual violence.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related