23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ട്വിറ്ററിന്റെ നീല പക്ഷിയെ 'പറത്തി' ഇലോണ്‍ മസ്‌ക്; ലോഗോ മാറ്റത്തില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ

Date:

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ മാറ്റങ്ങള്‍ നിരനിരയായി വന്നുകൊണ്ടിക്കുകയാണ്. എന്നാല്‍ ഇത്തവണ ട്വിറ്ററിന്റെ ലോഗോ തന്നെ മാറ്റി ഞെട്ടിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററില്‍ നിന്ന് ലോഗോ ആയിരുന്ന നീല പക്ഷി അപ്രത്യക്ഷമായി. പിന്നാലെ ഒരു നായയെ ലോഗോ ആക്കിയതോടെ ഉപഭോക്താക്കള്‍ അമ്പരന്നു. ലോഗോ മാറ്റം സ്ഥിരീകരിക്കുന്ന തരത്തില്‍ മസ്‌കും ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇനി ഈ നായ ട്വിറ്ററിന്റെ പുതിയ ലോഗോയായി തുടരുമെന്നാണ് വിവരം.

തിങ്കളാഴ്ച രാത്രി മുതലാണ് ലോഗം മാറ്റം ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നീല പക്ഷിക്ക് പകരം നായയെ കാണാന്‍ തുടങ്ങി.ട്വിറ്റര്‍ ലോഗോയില്‍ എല്ലാവരും നായയെ കാണുന്നുണ്ടോ എന്ന് അവര്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.കുറച്ച് സമയത്തിനുള്ളില്‍, #DOGE ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. ട്വിറ്റര്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഉപയോക്താക്കള്‍ കരുതിയത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ട്വിറ്റര്‍ ലോഗോ മാറ്റിയതായി ഇലോണ്‍ മസ്‌ക് ഒരു ട്വീറ്റ് ചെയ്തു.  ഇതോടെ ഉപഭോക്താക്കളുടെ സംശയം നീങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...