14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലിട്ട് കുത്തി ഭര്‍ത്താവ്

Date:

ഭാര്യയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. തൃശൂര്‍ മാള പോലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇവര്‍ മാള പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതിനിടെ പരസ്പരം സംസാരിക്കവേയാണ് പ്രകോപിതനായ അഭിലാഷ് ഭാര്യയുടെ സുഹൃത്ത് സജീഷിനെ കത്രിക കൊണ്ട് കുത്തിയത്. പരിക്കേറ്റ സജീഷിനെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related