18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

ആതിരയെ ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി മതം മാറ്റാൻ കൂട്ടുനിന്നത് ആലപ്പുഴ സ്വദേശിനി: ഇപ്പോൾ 65 കാരന്റെ കസ്റ്റഡിയിൽ

Date:

2013ലാണ് ആതിരയും ആൻ്റണിയെന്ന താനും തമ്മിൽ മിശ്ര വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് തങ്ങൾക്ക് അലൻ എന്നൊരു മകനും പിറന്നിരുന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016ൽ സൗദി അറേബ്യയിൽ ആതിര എക്സ് റേ ടെക്നീഷ്യനായി ജോലിക്ക് പോവുകയായിരുന്നു. സൗദി അറേബ്യയിലുള്ള അബഹാ എന്ന സ്ഥലത്ത് ഹൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എക്സറെ ടെക്നിഷ്യൻ റേഡിയോഗ്രാഫർ ആയി നാല് വർഷം ആതിര ജോലി ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു.

തുടർന്ന് 2021ൽ എറണാകുളത്തുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽ മകറുന്ന സ്ട്രീറ്റിലുള്ള അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൽ എക്സറെ ടെക്നിഷ്യനായി ആതിര ജോലിക്കു പോയി. അവിടെ നിന്നും ആതിര ദിനവും തന്നെ ഫോണിൽ ബന്ധപ്പെടുകയും, കത്തുകൾ അയക്കുകയും, വാട്സപ്പ് സന്ദേശങ്ങൾ അയക്കുകയും പതിവായിരുന്നു എന്നാൽ കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവുമില്ലാത്ത ആളായി ആതിര മാറുകയായിരുന്നു.

ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും തൻ്റെ സംസാരം കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്യുന്നത് പതിവായിരുന്നു. അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൻ്റെ ഉടമസ്ഥൻ മലയാളിയായ മുസ്തഫയുമായി ബന്ധപ്പെട്ടപ്പോൾ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റർ ദൂരെയുള്ള യൻബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റി.

സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 32 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചു. ഇതിനു മുൻപ് യുവതിയെ മറ്റു രണ്ടുപേർ ദുരുപയോഗം ചെയ്തു. ആതിരക്ക് ദിവസവും ഭക്ഷണത്തിൽ ഡ്രഗ്സ് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി നിക്കാഹ് കഴിച്ചത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികൾക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ട് . മതം മാറ്റിയുള്ള വിവാഹമാണ് നടന്നിരിക്കുന്നത്, ഇസ്ലാം തീവ്രവാദി സംഘടനകൾക്ക് ആതിരയെ കെെമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ആതിരയുമായി ബന്ധപ്പെടാനാകില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് ആതിര അപ്രത്യക്ഷയാണെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം, ആലപ്പുഴ സ്വദേശിനി ജെസ്സി എന്ന യുവതി ആതിരയെ മതം മാറ്റുന്ന പ്രവർത്തികളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. സൗദിയിൽ ആതിരയുടെ റൂം മേറ്റായിരുന്നു ജെസ്സി. ലാബിൽ ജോലി ചെയ്യുന്ന ജസ്സി ദിവസേന ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുന്നുവെന്ന് ആതിര തന്നെ കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും അതിന് ചികിത്സ നൽകിയിട്ടുള്ളതാണെന്നും ആൻ്റണി പറയുന്നു.

ഇതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചാൽ ആതിരയുടെ മേലധികാരിയായ ആസിഫും, സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാൻ അനുവദിക്കാതിരിക്കുകയും തൻ്റെ ഭാര്യയെ തനിക്ക് വിട്ടുതരുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആൻ്റണി പറയുന്നുണ്ട്. ഏവരും ചേർന്നുള്ള ഒത്തുകളിയാണ് ആതിരയുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നുള്ള സംശയമാണ് ആൻ്റണി പ്രകടിപ്പിക്കുന്നത്.

ആൻ്റണിയുടേയും ആതിരയുടേയും ഏഴുവയസ്സുകാരൻ മകനോട് പോലും സംസാരിക്കാൻ അവർ അനുവദിക്കുന്നില്ല. തൻ്റെ ഭാര്യയെ ഇസ്ലാം തീവ്രവാദികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപായി തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുവാൻ വേണ്ട നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികയിൽ ആൻ്റണി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related