10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം

Date:

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ ജീവനക്കാരെ രോഗിയും സഹായിയും ചേർന്ന് ആക്രമിച്ച സംഭവത്തിൽ
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്  ജീവനക്കാർ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഇന്നലെ വൈകീട്ട് ബൈക്കിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സക്കായി എത്തിയ അട്ടപ്പാടി സ്വദേശി അശ്വിനും സുഹൃത്തുമാണ് ജീവനക്കാരോട് മോശമായി പെരുമാറിയത്. ഒരു നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യന്മാർക്കുമാണ് മർദ്ദനമേറ്റത്. അക്രമി സംഘം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബൈക്കിൽ നിന്ന് വീണു പരിക്ക് പറ്റിയാണ് അശ്വിൻ ചികിത്സയ്ക്ക് എത്തിയത്. മുറിവ് വൃത്തിയാക്കുന്നതിനിടെ ഇയാൾ നഴ്സിനോട് അപമാര്യാദയായി പെരുമാറി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി. വനിതാ നഴ്സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെ മർദിക്കുകയായിരുന്നു.

സംഭവത്തിന്‌ പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ ഉടൻ പിടികൂടുക, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ്‌ വേണം എന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...