27
June, 2026

A News 365Times Venture

27
Saturday
June, 2026

A News 365Times Venture

വീര്യം കുറഞ്ഞ മദ്യത്തില്‍ ലീഗിന് മാത്രമായി വ്യത്യസ്ത നിലപാടില്ലെന്ന് മന്ത്രി കെ.എം. ഷാജി.

Date:



Kerala


വീര്യം കുറഞ്ഞ മദ്യത്തില്‍ ലീഗിന് മാത്രമായി വ്യത്യസ്ത നിലപാടില്ലെന്ന് മന്ത്രി കെ.എം. ഷാജി.

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗിന് മാത്രമായി വിത്യസ്ത നിലപാട് ഇല്ലെന്ന് മന്ത്രി കെ.എം. ഷാജി. ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് യുഡിഎഫില്‍ പറയുമെന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ഷാജി പറഞ്ഞു.

‘വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ചുമത്തുന്ന തീരുമാനത്തില്‍ കൃത്യമായ മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരഭിപ്രായവും എന്റെ ഭാഗത്ത് നിന്ന് പറയേണ്ടതില്ല. വളരെ കൃത്യമായിട്ട് മുഖ്യമന്ത്രി ഈ വിഷയത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്,’ ഷാജി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ഈ വിഷയത്തില്‍ യു.ഡി.എഫിനകത്ത് പരാതി വന്നിട്ടില്ല. തങ്ങളോട് ചോദിച്ചില്ലെന്നോ പറഞ്ഞില്ലെന്നോ ഒരു ഘടക കക്ഷിയും പറഞ്ഞിട്ടില്ല. മുസ്‌ലിം ലീഗിനെ സംബന്ധിച്ചും അത്തരം പരാതിയില്ല. മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ്. മുന്നണില്‍ ആര്‍ക്കും ഈ വിഷയത്തില്‍ എതിരഭിപ്രായമില്ല. വി.എം സുധീരന്റേത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ പരിഹരിക്കുമെന്നും ഷാജി പറഞ്ഞു.

ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

മദ്യത്തിന്റെ നികുതി അടക്കമുള്ള വിഷയങ്ങളില്‍ മുന്നണിക്കകത്ത് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് നേരത്തെ പറഞ്ഞിരുന്നു. പിഎം ശ്രീയും മദ്യത്തിന്റെ നികുതി ഇളവും സംബന്ധിച്ച് മുന്നണിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു അബ്ദുല്‍ ഹമീദ് പറഞ്ഞത്. ഇക്കാര്യങ്ങളില്‍ മുസ്‌ലിം ലീഗ് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചില സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനം എടുക്കേണ്ടി വന്നിട്ടുണ്ടാവാം. ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയങ്ങളില്‍ മുസ്‌ലിം ലീഗിന് എതിരഭിപ്രായമുണ്ട്. എന്നാല്‍ പരസ്യമായി വിഴുപ്പലക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നും പി അബ്ദുല്‍ ഹമീദ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

മദ്യം വ്യാപിപ്പിക്കുന്ന ഏത് തീരുമാനത്തെയും എതിര്‍ക്കും

മദ്യം വ്യാപിപ്പിക്കുന്ന ഏത് തീരുമാനത്തെയും പാര്‍ട്ടി എതിര്‍ക്കുമെന്ന് ലീഗ് എം.എല്‍.എ ടി.വി. ഇബ്രാഹിമിന്റ പ്രതികരണവും പുറത്തുവന്നിരുന്നു. പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം.എല്‍.എ ഈ കാര്യം പറഞ്ഞത്.

‘മദ്യം വ്യാപിപ്പിക്കുന്നതിന് അനുകൂലമായ ഒരു തീരുമാനവും യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. യു.ഡി.എഫ് നയപരമായ തീരുമാനം എടുത്ത ശേഷം മാത്രമേ അതില്‍ അഭിപ്രായം പറയൂ എന്നാണ് മുഖ്യമന്ത്രി പോലും പറയുന്നത്. മദ്യം വ്യാപിപ്പിക്കുന്ന എല്ലാ തീരുമാനത്തെയും ലീഗ് എതിര്‍ക്കും,’ ടി.വി. ഇബ്രാഹിം പറഞ്ഞു.

മദ്യനയം, പി.എ. ശ്രീ വിഷയങ്ങളില്‍ അനുയോജ്യമായ വേദികളില്‍ പാര്‍ട്ടി തങ്ങളുടെ നിലപാട് ഉന്നയിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ മുസ്‌ലിം ലീഗ് വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച ബജറ്റ് നിര്‍ദേശം നടപ്പാക്കരുതെന്ന് ലീഗ് യു.ഡി.എഫ് യോഗത്തില്‍ നിലപാട് സ്വീകരിക്കുമെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും സര്‍ക്കാര്‍ സ്വീകരിക്കരുത് എന്ന നിലപാടാവും ലീഗ് സ്വീകരിക്കുക. ലീഗ് നേതാക്കളുടെ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlight: KM Shaji Response on Liquor Policy related Questions

   

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related