തൃശൂരിനെ നടുക്കി ആംബുലന്‍സ് അപകടം; മൂന്ന് മരണം

തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്ത് വെച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് അപകടം.

ന്യൂമോണിയയെ തുടര്‍ന്ന് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അല്‍ അമീന്‍ എന്ന ആംബുലന്‍സാണ് മറിഞ്ഞത്. ഡ്രൈവര്‍ അടക്കം ആറുപേരായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.