30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം- ബില്‍ ഗേറ്റ്‌സ് എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കില്ല

Date:

എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം: ബില്‍ ഗേറ്റ്‌സ് എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കില്ല

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്നും പിന്മാറി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

മുഖ്യപ്രഭാഷണം നടത്താനെത്തുമെന്നറിയിച്ചിരുന്ന ബില്‍ ഗേറ്റ്‌സ് അവസാന നിമിഷമാണ് പിന്മാറിയിരിക്കുന്നത്.

ബില്‍ ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എക്‌സ് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഗേറ്റ് ഫൗണ്ടേഷന്‍ പറഞ്ഞു.

ബില്‍ ഗേറ്റ്‌സിന് പകരമായി ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ തലവന്‍ അങ്കുര്‍ വോറയായിരിക്കും ചടങ്ങിനെത്തുക. വൈകുന്നേരം ന്യൂദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വോറ മുഖ്യപ്രഭാഷണം നടത്തും.

എപ്സ്റ്റീന്‍ ഫയല്‍സില്‍ ബില്‍ ഗേറ്റ്‌സിന്റെ പേരുള്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസ് നിയമ വകുപ്പ് പുറത്തുവിട്ട മൂന്ന ലക്ഷം ഫയലുകളില്‍ ബില്‍ ഗേറ്റ്‌സ് എപ്സ്റ്റീന്റെ ദ്വീപിലെത്തിയതിന്റെ ചിത്രങ്ങളും സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു.

അതേസമയം, ചൈനീസ് റോബോ ഡോഗിനെ ഇന്ത്യന്‍ നിര്‍മിത റോബോട്ടെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചതുള്‍പ്പടെയുള്ള വിഷയങ്ങള്‍ കാരണം വിവാദത്തിലായിരിക്കുകയാണ് എ.ഐ ഇംപാക്ട് ഉച്ചകോടി. ആദ്യ ദിവസത്തെ നിയന്ത്രണാതീതമായ തിരക്കും മോശം സംഘാടനവും ഉച്ചകോടിക്ക് വലിയ നാണക്കേടായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് റോബോട്ടും പ്രദര്‍ശിപ്പിക്കപ്പെട്ടത്.

എ.ഐ ഉച്ചകോടി കേന്ദ്ര സര്‍ക്കാരിന്റെ പി.ആര്‍ ഷോ മാത്രമാണെന്നും ലോകത്തിന് മുന്നില്‍ രാജ്യത്തിനെ പരിഹാസപാത്രമാക്കിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

Content  Highlight: Epstein Files Controversy: Bill Gates Will Not Attend AI Impact Summit

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related