തടി കുറയ്ക്കാന്‍ സവാള ജ്യൂസ് | onion juice, weight loss, Latest News, News, Beauty & Style, Life Style, Health & Fitness
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍ സവാള ഏറ്റവും നല്ലൊരു മാര്‍ഗമാണെന്ന് അധികമാരും കേട്ട് കാണില്ല.
സവാള ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിക്കും. ഇത് ദഹനത്തിനും സഹായിക്കും. കോശങ്ങള്‍ ഭക്ഷണം ആഗിരണം ചെയുന്നത് തടയും. ഇതുവഴി തടി കുറയും.
ഇതില്‍ പലതരം ധാതുക്കളും ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിനും തടി വര്‍ദ്ധിപ്പിക്കുന്നത് തടയാനും സഹായിക്കുന്നു.
സവാള ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തിലെ തടി കുറയാന്‍ സഹായിക്കുന്നു. എന്നും ഭക്ഷണത്തില്‍ സവാള ഉപയോഗിക്കുന്നത് തടി കുറയ്ക്കാന്‍ കാരണമാകുന്നു.