14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

ലാഭത്തിന്റെ പാതയിൽ ഫാക്ട്, പുതിയ ഫാക്ടറി ഉടൻ പ്രവർത്തനമാരംഭിക്കും

Date:


രാജ്യത്തെ പ്രമുഖ പൊതുമേഖല രാസവള നിർമ്മാണ കമ്പനിയായ ഫാക്ടിന്റെ പുതിയ പ്ലാന്റ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം പകുതിയോടെ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുതായി നിർമ്മിച്ച പ്ലാന്റിന്റെ ഉൽപ്പാദനശേഷി അഞ്ച് ലക്ഷം ടണ്ണാണ്. അതേസമയം, ഫാക്ടിന്റെ നിലവിലുള്ള പ്ലാന്റിന്റെ മൊത്തം ശേഷി 15 ലക്ഷം ടണ്ണാക്കി ഉയർത്താൻ പദ്ധതിയിടുന്നുണ്ട്.

പ്ലാന്റിന്റെ ഉൽപ്പാദനശേഷി 50 ശതമാനം വർദ്ധിക്കുമ്പോൾ, വിറ്റുവരവ് 8,000 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. നഷ്ടക്കയത്തിൽ നിന്ന് കുറഞ്ഞ കാലം കൊണ്ട് ലാഭത്തിന്റെ പാതയിലേക്ക് ചുവടുവെച്ച സ്ഥാപനം കൂടിയാണ് ഫാക്ട്. കഴിഞ്ഞ മാസം ഫാക്ടിന്റെ വിപണി മൂല്യം 30,000 കോടി രൂപ കവിഞ്ഞിരുന്നു. 2019-ൽ 40 രൂപയായിരുന്ന ഫാക്ടിന്റെ ഓഹരി വില വെറും നാല് വർഷം കൊണ്ട് 1200 ശതമാനത്തോളമാണ് ഉയർന്നത്. കൂടാതെ, വരുമാനവും വർദ്ധിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് ഫാക്ടിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലായി മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related