19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ആഴ്ചയില്‍ 30 മിനിട്ടിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

Date:


ഇന്ന് ലോകത്ത് പ്രായഭേദമന്യേ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. പത്ത് വയസും അതില്‍ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാല്‍ ഭാഗവും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉള്ളവരും തുടര്‍ച്ചയായി ഉപയോഗിക്കുന്നവരുമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആഴ്ചയില്‍ 30 മിനിറ്റോ അതില്‍ കൂടുതലോ അടുപ്പിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത ഉയര്‍ത്തുമെന്നാണ് ചൈനയിലെ ഗ്വാങ്ഷൂവിലുള്ള സതേണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്. യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ ആയ ഡിജിറ്റല്‍ ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഫോണ്‍ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പര്‍ടെന്‍ഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ 2,12,046 മുതിര്‍ന്നവരെ ഈ പഠനത്തിന്റെ ഭാഗമാക്കി. ഹൈപ്പര്‍ടെന്‍ഷനില്ലാത്ത 37 മുതല്‍ 73 വയസ്സ് വരെ പ്രായമുള്ളവരില്‍ നടത്തിയ 12 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. അപകട സാധ്യത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാനമാണന്നും പഠനത്തില്‍ പറയുന്നു.

രക്തസമ്മര്‍ദ്ദം ഉയരുന്നതിനെ നിസാരപ്രശ്‌നമായി കണ്ട് തള്ളിക്കളയാനാകില്ല. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയര്‍ത്തുന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ സമയം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വന്‍സി ഊര്‍ജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related