19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായം വീണ്ടും കുതിച്ചുയർന്നു, ഒന്നാം പാദത്തിലെ പ്രവർത്തനഫലം അറിയാം

Date:



രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ 16,884.29 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 178 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഒന്നാം പാദത്തിൽ 6,068.08 കോടി രൂപയായിരുന്നു അറ്റാദായം.

അറ്റപലിശ വരുമാനം കഴിഞ്ഞ വർഷത്തെ 31,197 കോടി രൂപയിൽ നിന്നും 24.7 ശതമാനം വർദ്ധനവോടെ, 38,904 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നെറ്റ് ഇന്ററസ്റ്റ് മാർജിൻ 3.47 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 3.84 ശതമാനമായിരുന്നു. അതേസമയം, ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 3.91 ശതമാനത്തിൽ നിന്നും, 2.76 ശതമാനമായി കുറഞ്ഞത് വളർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇത്തവണ പ്രവർത്തനലാഭം 12,753 കോടി രൂപയിൽ നിന്നും 25,297 കോടി രൂപയായാണ് വർദ്ധിച്ചത്. ഇത്തവണ പ്രതീക്ഷകൾക്കപ്പുറമാണ് ബാങ്കിന്റെ വളർച്ച ഉണ്ടായിട്ടുള്ളത്.

Also Read: കൊല്ലത്ത് 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 23കാരന്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related