31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Film Awards | 2022 ലെ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യവുമായി സംവിധായകൻ ഹൈക്കോടതിയിലേക്ക് – News18 Malayalam

Date:


2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യവുമായി സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ഹൈക്കോടതിയിലേക്ക്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നും ഹർജിയിൽ പറയുന്നു. സംവിധായകൻ വിനയൻ അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു.

Also read: അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു; ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം പുറത്തുവിട്ട് വിനയൻ

‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജീഷ് മുല്ലേഴത്ത്. തന്റെ സിനിമയായ 19-ാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ആരോപണം ശരിവെക്കുന്നതരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയൻ പുറത്തുവിട്ടിരുന്നു.

Summary: Film director Lijeesh Mullezhathu is approaching the Kerala High Court seeking cancellation of the Kerala State Film Award declaration for the year 2022, following controversies surrounding the allegations raised by Vinayan. Kerala State Chalachithra Akademi chairman Renjith had alleged involvement in movie selection

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related