31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

തർക്കം പരിഹരിക്കാൻ വന്ന വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ചു; ബന്ധുക്കളായ പ്രതികൾ പിടിയിൽ

Date:


പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ചു. സംഭവത്തിൽ ബന്ധുക്കളായ രണ്ടു പ്രതികൾ അറസ്റ്റിലായി. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് വീട്ടമ്മയ്ക്ക് തലയ്ക്കടിയേറ്റത്. നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ അടിയേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടുകൂടിയാണ് സംഭവം. ഏറെനാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായി. വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയതാണ് രാധ.

ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് ഉടനെ തന്നെ രാധയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related