31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

വി-ഗാർഡ് ഇൻഡസ്ട്രീസ്: ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ സംയോജിത ലാഭം

Date:


കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദഫലങ്ങളാണ് പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ 20.3 ശതമാനം വർദ്ധനവോടെ 64.22 കോടി രൂപയുടെ സംയോജിത ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന കാലയളവിലെ സംയോജിത ലാഭം 53.37 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ 52.73 കോടി രൂപയെക്കാളും മികച്ച തോതിൽ ലാഭം ഉയർത്താൻ വി-ഗാർഡിന് സാധിച്ചിട്ടുണ്ട്.

കമ്പനിയുടെ സംയോജിത മൊത്ത വരുമാനം വാർഷികാടിസ്ഥാനത്തിൽ 1,023.41 കോടി രൂപയിൽ നിന്നും 1,226.55 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മാതൃ കമ്പനിയായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഉപകമ്പനികളായ വി-ഗാർഡ് കൺസ്യൂമർ പ്രോഡക്ട്സ്, ഗട്സ് ഇലക്ട്രോ-മെക്ക്, സൺഫ്ലൈം തുടങ്ങിയവയുടെ സംയോജിത പ്രവർത്തനഫലം കൂടിയാണിത്. ഇക്കുറി ജൂൺ പാദത്തിൽ കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉത്സവ സീസണുകൾ വരുന്നതിനാൽ ഇനിയുള്ള പാദങ്ങളിൽ ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related