31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘തിരുമ്പി വന്തിട്ടേൻ ‘; കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് സംവിധായകൻ നെല്‍സണ്‍‌|Jailer-movie director Nelson dilip kumar – News18 Malayalam

Date:


നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലറിന്റെ ആദ്യ ദിനം തന്നെ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ. ഒരു സാധാരണ റിട്ടയേർഡ് കുടുംബനാഥൻ എന്ന നിലയിൽ രജനികാന്തിന്റെ രണ്ട് വ്യക്തിത്വങ്ങൾ കാണിക്കുന്ന ചിത്രത്തിന്റെ റിലീസിനു വേണ്ടി നിരവധിയാളുകളാണ് കാത്തുനിന്നത്. സംവിധായകൻ നെൽസന്റെ തിരിച്ചുവരവു കൂടിയാണ് ചിത്രം.

ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞിറങ്ങുന്നവർ രജനികാന്തിനു നൽകുന്ന അതെ ഹൈപ്പ് തന്നെയാണ് സംവിധായകൻ നെൽസണനും നൽകുന്നത്. അതിന് ഒരു കാരണവുമുണ്ട് വലിയ പ്രതീക്ഷയിലെത്തിയ നെൽസൺ – വിജയ് ചിത്രം ബീസ്റ്റ് തിയറ്ററിൽ പരാജയമായിരുന്നു. ഇതിനു പിന്നാലെ സംവിധായകനു കേൾക്കേണ്ടി വന്നത് വലിയ വിമർശനങ്ങളായിരുന്നു. ഇതിനെ പറ്റി പിന്നീട് രജനികാന്ത് ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ പറയുകയുണ്ടായി.

Also read-പതിവ് തെറ്റിച്ചില്ല; ‘ജയിലർ’ ആരാധകർക്ക് നൽകി രജനികാന്ത് ഹിമാലയത്തിലേക്ക്

ബീസ്റ്റ് സിനിമയുടെ പരാജയത്തിന് ശേഷം നെൽസൺ ഒരുക്കുന്ന പടത്തിന് ഡേറ്റ് കൊടുക്കരുതെന്ന് പലരും പറഞ്ഞെന്നും സിനിമയിൽ എടുക്കുന്ന വിഷയമാണ് പരാജയപ്പെടുന്നത്, ഒരു സംവിധായകൻ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും മറ്റുള്ളവരുടെ വാക്കുകൾ കാര്യമാക്കിയിലെന്നും രജനി പറഞ്ഞു. പലരും നെൽസണിന്റെ സിനിമയിൽ അഭിനയിക്കുന്നത് രണ്ടുവട്ടം ആലോചിക്കാൻ പലരും തന്നോട് പറഞ്ഞിരുന്നുവെന്നും രജനികാന്ത് പറഞ്ഞു . എന്നാൽ സംവിധായകനെ വിശ്വാസിച്ച് രജനികാന്ത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കണ്ടത് ജയിലറിന്റെയും സംവിധായകൻ നെൽസണിന്റെയും തിരിച്ച് വരവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related