14
April, 2026

A News 365Times Venture

14
Tuesday
April, 2026

A News 365Times Venture

സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയ: വധിച്ചെന്ന് സംശയം

Date:


പ്യോങ്യാങ്‌ : സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി യോങ് ജില്‍ ആണ് പുതിയ സൈനിക മേധാവി. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്.

യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പു വേഗത്തിലാക്കാനും ആയുധ നിര്‍മ്മാണം വര്‍ധിപ്പിക്കാനും സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് കിം നിര്‍ദ്ദേശം
നല്‍കിയത്.

അതേസമയം, പാക് സു ഇല്ലിനെ പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍...