ഇന്ത്യൻ ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐപിഒയ്ക്ക് തുടക്കമിട്ട് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്. ഐപിഒ മുഖാന്തരം 880 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയിൽ 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, 280 കോടി രൂപയുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 10-ന് ആരംഭിച്ച ഐപിഒ 14-ന് സമാപിക്കും.
ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്നും ഇതിനോടകം 396 കോടി രൂപ സമാഹരിച്ചിരുന്നു. അന്ന് ഓഹരി ഒന്നിന് 197 രൂപ നിരക്കിൽ 2.01 കോടി ഇക്വറ്റി ഓഹരികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ ടിവിഎസ് ഗ്രൂപ്പിൽ നിന്നുള്ള ആദ്യ ഐപിഒ എന്ന സവിശേഷതയും ഇത്തവണത്തെ ഐപിഒയ്ക്ക് ഉണ്ട്. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ജെ.പി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബിഎൻപി പാരിബ, നുവാമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.