പത്തനംതിട്ട തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം


പത്തനംതിട്ട: തിരുവല്ല പുളിക്കിഴിൽ ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കിഴ് ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് . ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്.

Also read-കോട്ടയം നഗരത്തിൽ അർധരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശൂപത്രിയിലേക്ക് മാറ്റി.   മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം ഉണ്ട്.