31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

വീണയ്‌ക്കെതിരായ മാസപ്പടി വിവാദം, പ്രതികരിച്ച് ഗവര്‍ണര്‍

Date:



കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ‘ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളില്‍ വന്നത് ആരോപണങ്ങള്‍ മാത്രമല്ല, ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നിയമോപദശം തേടും’, അദ്ദേഹം പറഞ്ഞു.

 

Read Also: കോഴിക്കോട് മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പൂര്‍ണ്ണമായും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഒളിഞ്ഞും തെളിഞ്ഞും പ്രതിപക്ഷവും ബിജെപിയും മാസപ്പടി ചര്‍ച്ചയാക്കുന്നതിനിടെയാണ് നടന്നതെല്ലാം നിയമപരമാണെന്ന ന്യായീകരണവുമായി സിപിഎം രംഗത്ത് എത്തിയത്. ഒരു സേവനവും നല്‍കാതെ വീണയുടെ കണ്‍സള്‍ട്ടന്‍സിക്ക് കരിമണല്‍ കമ്പനി പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related