King of Kotha | ട്രെയ്‌ലറും ടീസറും ഒന്നുമല്ല, പുതുമയാർന്ന ഫ്ലൂറസെൻ്റ് പോസ്റ്ററുകളുമായി ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’
ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായി വേഷമിടുന്ന കൾട്ട് ക്ലാസ്സിക് ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിംഗ് ഓഫ് കൊത്തക്കായി (King of Kotha) പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറും ചിത്രത്തിനായുള്ള കാത്തിരിപ്പിന് കൂടുതൽ ഊർജം പകർന്നിട്ടുണ്ട്. ഇപ്പോഴിതാ പുതുമയാർന്ന ഒരു പോസ്റ്റർ ഐഡിയയുമായി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്.
നാടെങ്ങും ചിത്രത്തിൻ്റെ ഫ്ലൂറസെൻ്റ് പോസ്റ്ററുകൾ ഇപ്പോൾ നിറഞ്ഞിരിക്കുന്നു. ഇരുട്ടിൽ തിളങ്ങുന്ന പോസ്റ്ററുകൾ കാണികൾക്കും ഒരു അത്ഭുതമായി തീർന്നിരിക്കുകയാണ്. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയിലും കിംഗ് ഓഫ് കൊത്തയുടെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്നുണ്ട്. വള്ളംകളിയുടെ പവിലിയിനിൽ KOK തൊപ്പികളും ടീ ഷർട്ടുകളും നിറഞ്ഞ് നിൽക്കുന്ന കാഴ്ച കാണാമായിരുന്നു.
Also read: King of Kotha | ഒരിക്കൽ രാജു മോൻ ഒന്നാഗ്രഹിച്ചു, അച്ഛനെപ്പോലെ പേരെടുത്ത റൗഡി ആകണമെന്ന്; ‘കിംഗ് ഓഫ് കൊത്ത’ ട്രെയ്‌ലർ
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയെറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിനൊപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയെറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.
‘സർപ്പട്ട പരമ്പരൈ’ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്.
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.
ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ. ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ. – പ്രതീഷ് ശേഖർ.