1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ, കുട്ടികൾ പീഡനത്തിനിരയായെന്ന് സൂചന

Date:


ബൊഗോട്ട: വിമാന അപകടത്തെ തുടർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട  നാല് കുട്ടികളെ നാൽപ്പത് ദിവസത്തോളം നീണ്ട തിരച്ചിലിന് ശേഷം സൈന്യം കണ്ടെത്തിയിരുന്നു. മെയ് 1ന് ഉണ്ടായ വിമാന അപകടത്തിന് ശേഷം നാൽപ്പത് ദിവസത്തിന് ശേഷം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ലോകം. എന്നാല്‍ ഈ കുട്ടികളുടെ രണ്ടാനച്ഛനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 40 ദിവസത്തെ തെരച്ചിലിന് ശേഷം കണ്ടെത്തിയ നാലുകുട്ടികളിലെ മുതിര്‍ന്ന രണ്ട് പേരെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

ഗുരുതരമായ നിര്‍ജലീകരണം, പോഷകാഹാരക്കുറവ് അടക്കമുള്ളവ നേരിട്ട കുട്ടികള്‍ കൊളംബിയന്‍ സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ കഴിയുകയായിരുന്നു. ഇതിനിടെ മനശാസ്ത്ര പരിശോധനയിൽ കുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനാനുഭവം തുറന്നു പറയുകയായിഉർന്നു. ലൈംഗിക പീഡനം അടക്കമുള്ളവയാണ് കുട്ടികള്‍ 32കാരനായ രണ്ടാനച്ഛനില്‍ നിന്ന് നേരിട്ടിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സൊളനോയിലെ വീട്ടില്‍ വച്ച് മൂത്ത കുട്ടിക്ക് 10 വയസുള്ള സമയം മുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍.

പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തില്‍ പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ മകളെ രണ്ടാം ഭര്‍ത്താവ് ആക്രമിച്ചിരുന്നതായി കുട്ടികളുടെ മുത്തച്ഛന്‍ പ്രതികരിച്ചിരുന്നു. കുട്ടികളുടെ മുത്തച്ഛനും രണ്ടാനച്ഛനും തമ്മില്‍ കുട്ടികളുടെ അവകാശ തര്‍ക്കം നടക്കുന്നതിനിടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related