ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. 21നും 32നും വയസിനുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.
ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന 15കാരിക്ക് നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ഒളിവിലാണ്.
കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഹോട്ടലില്‍ എത്തിച്ചാണ് പീഡനം നടത്തിയത്. പരിചയക്കാരനായ ഒരാളാണ് കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാറില്‍ കയറാന്‍ പറഞ്ഞത്. ബഹളം വച്ചാല്‍ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.
പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി തന്നെയാണ് വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞത്. തുടര്‍ന്ന്, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.