ഫീച്ചർ ഫോൺ ഇഷ്ടപ്പെടുന്നവരാണോ? പുതിയ മോഡലുമായി നോക്കിയ എത്തി


ഫീച്ചർ ഫോണുകളും സ്മാർട്ട്ഫോണുകളും ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ബ്രാൻഡാണ് നോക്കിയ. വിപണിയിൽ സ്മാർട്ട്ഫോണുകൾ ഇടം നേടിയെങ്കിലും, ഫീച്ചർ ഫോൺ ഇഷ്ടപ്പെടുന്നവർക്ക് നോക്കിയ ഇന്നും പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കായി ഇത്തവണ പുതിയ മോഡലാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ 130 മ്യൂസിക് എന്ന ഹാൻഡ്സെറ്റാണ് ഇത്തവണ വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്. ഈ മോഡലിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

മ്യൂസിക് ഇഷ്ടപ്പെടുന്നവർക്ക് മുൻതൂക്കം നൽകിയുള്ള ഫീച്ചർ ഫോണാണ് നോക്കിയ 130 മ്യൂസിക്. ലൗഡ് സ്പീക്കർ, എംപി3 പ്ലെയർ, 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ്, വയർഡ്-വയർലെസ് മോഡുകളിൽ പ്രവർത്തിക്കുന്ന എഫ്എം റേഡിയോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, ടക്ടൈൽ കീപാഡ്, മൈക്രോ യുഎസ്ബി 1.1 പോർട്ട്, നോർമൽ 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ പ്രധാന ഫീച്ചറുകളാണ്. ഡാർക്ക് ബ്ലൂ, പർപ്പിൾ, ലൈറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാനാകും. ഡാർക്ക് ബ്ലൂ കളർ വേരിയന്റിന് 1,849 രൂപയും, മറ്റു വേരിയന്റുകൾക്ക് 1,949 രൂപയുമാണ് വില.