വിശപ്പില്ലായ്മ പരിഹരിക്കാൻ | appetite, to cure, lack, Latest News, News, Life Style, Health & Fitness
എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് വിശപ്പില്ലായ്മ. വിശപ്പില്ലായ്മ എന്നത് ചില രോഗങ്ങളുടെ ലക്ഷണമായാണ് വിദഗ്ദർ പറയുന്നത്. പല കാരണങ്ങളാൽ വിശപ്പ് താത്കാലികമായി നഷ്ടപ്പെടാം. എന്നിരുന്നാലും വിശപ്പ് സ്ഥിരമായി കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം.
ശരീരത്തിന് ഭക്ഷണം ആവശ്യമുള്ളപ്പോൾ പോലും നിങ്ങൾക്ക് വിശപ്പ് തോന്നാതിരിക്കാൻ നിരവധി കാരണങ്ങളുണ്ട്. വിശപ്പില്ലായ്മ പരിഹരിക്കാൻ ഇതാ ഒരു വഴി.
ഇഞ്ചിനീരിന്‍റെ തെളി, ചെറുനാരങ്ങാനീര് ഇവ സമമെടുത്ത് പഞ്ചസാരയും ചേര്‍ത്തു വെച്ച്, പിറ്റേന്ന് തെളി മാത്രം ഊറ്റിയെടുത്തു സൂക്ഷിച്ചുവെച്ച് രണ്ടോ മൂന്നോ തുള്ളി വീതം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കൊടുക്കുക. ഇത് വിശപ്പുണ്ടാക്കും. കൊച്ചുകുട്ടികളില്‍ വിശപ്പിലുണ്ടാകുന്ന മാന്ദ്യം മാറാന്‍ വളരെ ഫലപ്രദമാണ് ഈ ഔഷധം.
ഈ ഔഷധം ഉണ്ടാക്കുമ്പോള്‍ ഇഞ്ചിനീരിന്‍റെ തെളി ഒഴിച്ച ശേഷമുള്ള ഭാഗം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.