20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ല: നടൻ പ്രകാശ് രാജ്

Date:


എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. എന്നാൽ ഈ ദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന കുറിപ്പുമായി നടൻ പ്രകാശ് രാജ്. കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾ, രാജ്യം കത്തുമ്പോൾ തനിക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാൻ കഴിയില്ലെന്നാണ് പ്രകാശ് രാജ് കുറിക്കുന്നത്.

read also: കൊലക്കേസിൽ ജയിലിലായപ്പോൾ ജാ​​മ്യ​​ത്തിലിറക്കിയില്ലെന്നും പറഞ്ഞ് അ​​യ​​ല്‍​വാ​​സി​​യെ ആ​​ക്ര​​മി​​ച്ചു:വയോധികൻ അറസ്റ്റിൽ

പ്രകാശ് രാജിൻ്റെ കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം

ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളില്‍ എനിക്ക് പങ്കുചേരാൻ കഴിയില്ല.
വീടുകളില്‍ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവര്‍ കാത്തിരിക്കുമ്പോള്‍,
കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോള്‍
എനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാൻ കഴിയില്ല. ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താൻ കഴിയുമോ? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാള്‍ക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related