31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Independence Day 2023| യുവാക്കൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: പ്രധാനമന്ത്രി| Independence Day 2023

Date:


ന്യൂഡല്‍ഹി: ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാവിലെ 7.35 ഓടെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

സ്വാതന്ത്യദിനപ്രസംഗത്തിൽ മണിപ്പുരിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കേന്ദ്രത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പറഞ്ഞ മോദി, രാജ്യം ഭരിക്കേണ്ടത് സ്ഥിരതയും ഭൂരിപക്ഷമുള്ള സർക്കാർ ആവണമെന്നും പറഞ്ഞു. ചില കുടുംബവാഴ്ച രാജ്യത്തിന് ആപത്താണെന്നും ചിലർ കുടുംബവാഴ്ചയിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി നിരവധി പ്രഖ്യാപനങ്ങളും നടത്തി. വീടില്ലാത്തവർക്ക് നിർമാണത്തിന് വായ്പയും കരകൗശല തൊഴിലാളികൾക്ക് 15,000 കോടി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. 25000 ജന്‍ ഔഷധി കേന്ദ്രങ്ങൾ തുടങ്ങും. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞ പ്രാധാന കാര്യങ്ങളിൽ ചിലത്: 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ഇപ്പോൾ ജനസംഖ്യയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നു. ഇത്രയും വലിയ രാജ്യത്തെ തന്റെ കുടുംബത്തിലെ 140 കോടി അംഗങ്ങളും ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരം കാണാനാകൂ. കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

ഇന്ന് നമുക്ക് ജനസംഖ്യയും ജനാധിപത്യവും വൈവിധ്യവും ഉണ്ട്. ഇവ മൂന്നും ചേർന്ന് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്.

ഇന്നെടുക്കുന്ന ഓരോ തീരുമാനങ്ങളും ഓരോ ചുവടും അടുത്ത 1000 വർഷത്തെ നിർണയിക്കും.

രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ല. അനന്തമായ അവസരങ്ങൾ നൽകാനുള്ള കഴിവ് രാജ്യത്തിനുണ്ട്.

2014 ൽ അധികാരത്തിലെത്തുമ്പോൾ ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു. എന്നാൽ, 140 കോടി ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും.

അഞ്ച് വർഷത്തിനുള്ളിൽ 13.5 കോടിയാളുകൾ ദാരിദ്രത്തിൽ നിന്ന് മുക്തരായി. സർക്കാരിന്റെ ഓരോ നിമിഷവും ഓരോ രൂപയും ജനങ്ങളുടെ സേവനത്തിനു വേണ്ടിയാണ് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related