30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

പുതുപ്പള്ളി ഉപതെരെഞ്ഞടുപ്പ്; ജെയ്ക്ക് സി തോമസ് ഇന്ന്‌ നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കും

Date:


കോട്ടയം: പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിക്കുന്നത്.

രാവിലെ 10 മണിക്ക് എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തിയായിരിക്കും പത്രികാ സമര്‍പ്പണം.

വൈകുന്നേരം 4 മണിക്ക് നിയോജക മണ്ഡലം കൺവെൻഷൻ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വിഎന്‍ വാസവന്‍, ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എംപി, കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ, എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് , അഡ്വ: മാത്യു ടി തോമസ് എംഎല്‍എ, ഡോ. കെസി ജോസഫ് (ജനാധിപത്യ കേരളകോണ്‍ഗ്രസ്), കേരളകോണ്‍ഗ്രസ് (ബി) ജില്ലാ ജനറല്‍ സെക്രട്ടറി പ്രേംജിത്ത് കെജി, കേരള കോണ്‍ഗ്രസ് (സ്‌കറിയതോമസ്) ചെയര്‍മാന്‍ ബിനോയ് ജോസഫ്, ഐഐന്‍ഐല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related