കണമല: ശിഖരം മുറിച്ചു നീക്കുന്നതിടെ മരത്തിൽ നിന്നു വീണ് മരിച്ചു. മണക്കുന്നേൽ എം.ടി. ജയിംസ് (63) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30-നായിരുന്നു അപകടം നടന്നത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയും എഐടിയുസി ഭാരവാഹിയുമായിരുന്നു.
സംസ്കാരം ഇന്ന് 2.30-ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ നടക്കും. തുണ്ടുപറമ്പിൽ അന്നമ്മയാണ് ഭാര്യ. മക്കൾ: ജബിൻ, ജെൻസി. മരുമകൻ: മാർട്ടിൻ.