നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെ‌ടുത്തി: യുവാവിന് പിഴ ചുമത്തി കോടതി


അബുദാബി: നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടർന്ന് സ്ത്രീക്കുണ്ടായ മാന നഷ്ടത്തിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. അബുദാബി ഫാമിലി, സിവിൽ, അഡ്‌മിനിസ്‌ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയുടേതാണ് ഉത്തരവ്.

തുടർച്ചയായി ഫോൺ കോളുകൾ വിളിച്ച് പ്രതി തന്നെ ശല്യപ്പെടുത്തിയെന്നും തുടർന്നുണ്ടായ നഷ്ടങ്ങൾക്ക് പ്രതി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യുവതി കേസ് നൽകിയത്. 50,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ പരാതി നൽകിയത്. കേസിന് ചിലവായ ഫീസും ചിലവും പ്രതി വഹിക്കണമെന്നും പരാതിക്കാരി പറഞ്ഞു.

പര്‍ദ്ദ ധരിച്ചെത്തി മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു, കണ്ണൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍

പ്രതി നടത്തിയ കുറ്റകൃത്യത്തിന് 3,000 ദിർഹം പിഴ ശിക്ഷയായി കോടതി വിധിച്ചു. പ്രതിയുടെ പ്രവർത്തി മൂലം പരാതിക്കാരിക്ക് കാര്യമായ നഷ്ടമുണ്ടായതിനാൽ പിഴയായി 5,000 ദിർഹം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതോടൊപ്പം കേസിന്റ ചെലവുകൾ നല്കാൻ പ്രതി ബാധ്യസ്ഥനാണെും കോടതി നിർദ്ദേശിച്ചു.