ഇനി മലയാളം ജയിലറിന്‍റെ ഊഴം; ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം നാളെ തിയേറ്ററുകളില്‍


സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന മലയാള ചിത്രം ജയിലര്‍ നാളെ തിയേറ്റുകളിലെത്തും. രജനികാന്ത് ചിത്രം ജയിലറുമായുള്ള  പേരിലെസാദൃശ്യം മൂലം റിലീസിന് പ്രതിസന്ധി നേരിട്ട ചിത്രം ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നു. പിന്നീട് ക്ലാഷ് റിലീസ് ഒഴിവാക്കാനായി മലയാളം ജയിലറിന്‍റെ പ്രദര്‍ശനം മാറ്റിവെച്ചതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. ഒരേസമയം ഒരേ പേരില്‍ രണ്ട് ഭാഷ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക എന്ന അപൂര്‍വ്വ സന്ദര്‍ഭത്തിനാണ് സിനിമാലോകം സാക്ഷിയാകുന്നത്.

1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ്  ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിവ്യ പിള്ളയാണ് നായിക. മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Jailer | വിക്രത്തിന്‍റെ ആഗോള കളക്ഷന്‍ ഒരാഴ്ച കൊണ്ട് മറികടന്ന് രജനിയുടെ ജയിലര്‍

കേരളത്തില്‍ 85 സ്ക്രീനുകളിലാണ് മലയാളം ജയിലര്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കുന്നത്. ജിസിസിയിലും നാളെത്തന്നെ ചിത്രം റിലീസ് ചെയ്യും. 40 കേന്ദ്രങ്ങളില്‍ റിലീസ് ഉണ്ട്. അതേസമയം മികച്ച കളക്ഷനുമായി രജനിയുടെ തമിഴ് ജയിലര്‍ കേരളത്തിലും വിജയകരമായി മുന്നോട്ട് പോകുകയാണ്.