23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

സ്ഥിര നിയമനം വാഗ്ദാനംചെയ്ത്‌ അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങി; കോട്ടയത്ത് ഹെഡ്‌മാസ്‌റ്റർ വിജിലൻസ് പിടിയിൽ

Date:


കോട്ടയം: അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്‌മാസ്‌റ്റർ വിജിലൻസ് പിടിയിൽ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസാണ് വിജിലൻസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എഇഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.

Also read-കാട്ടുപന്നിയെ ഉന്നം വെച്ച വെടിയുണ്ട തുളച്ച് കയറിയത് വീട്ടിൽ കിടന്നുറങ്ങിയ ഗൃഹനാഥന്റെ തലയിൽ ; ഇടുക്കിയിൽ മൂന്ന് പേർ അറസ്റ്റിലായത് ഇങ്ങനെ

കൈക്കൂലി ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലൻസിനെ അറിയിക്കുകയായിരുന്ന‌ു. തുടർന്ന് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ പണം നൽകി പ്രതിയെ അറസ്‌‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...