31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Jasprit Bumrah Shuts Down Critics – News18 Malayalam

Date:


ലഖ്നൗ: കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കിയത്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ഈ ലോകകപ്പിൽ ആദ്യമായി സെമിഫൈനൽ ഉറപ്പാക്കുന്ന ടീമെന്ന നേട്ടം ഇന്ത്യ ഇതോടെ സ്വന്തമാക്കി. പരിക്കുമൂലം ഒരുവര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ബുമ്ര ഇത്തവണ ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോൾ നിരവധി പേരാണ് താരത്തെ പരിഹസിച്ച് രംഗത്ത് എത്തിയത്.

എന്നാൽ ലോകകപ്പില്‍ ഇന്ത്യയുടെ മിന്നും വിജയത്തിന് പിന്നാലെ തന്നെ കുറിച്ചുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കും ബുമ്ര മറപടി നല്‍കി. ”എന്റെ ഭാര്യ സഞ്ജന ഗണേശന്‍ ടെലിവിഷന്‍ സ്‌പോര്‍ട്‌സ് അവതാരകയാണ്. അതുകൊണ്ടുതന്നെ എന്റെ കരിയറിനെക്കുറിച്ച്‌ ഉയര്‍ന്ന വിമര്‍ശനങ്ങളും ഞാന്‍ ഇനി തിരിച്ചുവരാന്‍ പോകുന്നില്ലെന്ന വാദങ്ങളുമെല്ലാം ഞാനും കേട്ടിരുന്നു. എന്നാല്‍ ഇതൊന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല ഇപ്പോള്‍ തിരിച്ചുവന്നല്ലോ, അതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. തിരിച്ചുവന്നു കഴിഞ്ഞപ്പോഴാണ് ഈ കളിയെ ഞാനെത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസിലാക്കിയത്. ഒന്നും വെട്ടിപ്പിടിക്കാനല്ല എന്റെ ശ്രമം. ഓരോ മത്സരവും ആസ്വദിച്ച്‌ കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബുമ്ര പറഞ്ഞു.

Also read-World Cup | ഇന്ത്യയ്ക്ക് തുടർച്ചയായ ആറാം ജയം; നിലവിലെ ജേതാക്കളെ 100 റൺസിന് തകർത്ത് സെമിയിലേക്ക്

കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയപ്പോള്‍ ഏറെ സമ്മര്‍ദം നേരിട്ടതായും ബുമ്ര പറഞ്ഞു.” ഞങ്ങളെ സമ്മര്‍ദത്തിലാക്കിയത് ഞങ്ങള്‍ക്ക് നല്ല വെല്ലുവിളിയായിരുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. ഫീല്‍ഡില്‍ ഞങ്ങള്‍ക്ക് വളരെയധികം പരിശ്രമിക്കേണ്ടിവന്നു. എന്നാല്‍ മത്സര ഫലത്തില്‍ വളരെ അധികം സന്തോഷം തോന്നി, ഞങ്ങള്‍ ആദ്യം ഫീല്‍ഡിംഗ് ചെയ്യുന്നതാണ് നല്ലത്, കുറച്ച്‌ മത്സരങ്ങളില്‍ ഞങ്ങള്‍ അത് തന്നെയാണ് ചെയ്യുന്നത്. കാരണം ഞാന്‍ കളിച്ച മുന്‍ പരമ്ബരകളില്ലെല്ലാം ഇന്ത്യ ചേസ് ചെയ്താണ് വിജയിച്ചത്” ബുമ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related