1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

500 കോടി രൂപ ചെലവഴിച്ച് നിർമിച്ച ബ്രിട്ടനിലെ ‘ഗോസ്റ്റ് ജംഗ്ഷൻ’; നാല് വർഷങ്ങൾക്കു ശേഷം തുറക്കുന്നു

Date:


ബ്രിട്ടനിലെ ഗോസ്റ്റ് ജംഗ്ഷന്‍ എന്നറിയപ്പെടുന്ന എം49 ജംഗ്ഷന്‍ വൈകാതെ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 2019-ല്‍ പണി കഴിപ്പിച്ച ഈ ജംങ്ഷന് 500 കോടി രൂപയാണ് ചെലവായത്. ഇത്ര വലിയ തുക മുടക്കി നിര്‍മച്ചതാണെങ്കിലും ഈ ജംഗ്ഷന്‍ കാറുകള്‍ക്കായി തുറന്നുനില്‍കിയിരുന്നില്ല. ഗോസ്റ്റ് ജംഗ്ഷന്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ബ്രിസ്റ്റോള്‍ ലൈവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തര്‍ക്കത്തെതുടര്‍ന്ന് എം49 ജംഗ്ഷന് ലിങ്ക് റോഡ് നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. ബിസിനസ് പാര്‍ക്കിന്റെയും ഡെല്‍റ്റ പ്രോപ്പര്‍ട്ടീസിന്റെ ഉടമസ്ഥര്‍ക്കാണ് പ്രാദേശിക റോഡുകളെ എം49 ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിര്‍മിക്കാന്‍ ഉത്തരവാദിത്വമെന്ന് സൗത്ത് ഗ്രൗസെസ്റ്റര്‍ഷൈര്‍ പറഞ്ഞു. എന്നാല്‍ ഈ അവകാശവാദം ബിസിനസ് പാര്‍ക്കിന്റെയും ഡെല്‍റ്റ പ്രോപ്പര്‍ട്ടീസിന്റെയും ഉടമകള്‍ തള്ളിക്കളഞ്ഞു. ലിങ്ക് റോഡ് നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ ഉത്തരവാദിത്തമില്ലെന്ന് ഇരു സ്ഥാപനങ്ങളും പറഞ്ഞു. ഏറെ നാളായി നിലനില്‍ക്കുന്ന ഈ തര്‍ക്കത്തെ തുടര്‍ന്ന് എം49 ജംക്ഷന്‍ തുറന്നുനല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ചെങ്കടലിനടിയിലെ ‘മരണക്കുളം’; നിഗൂഢതയ്‌ക്കു പിന്നിലെ രഹസ്യം തേടി ശാസ്ത്രജ്ഞർ

ബ്രിസ്റ്റോളിനടുത്തുള്ള സെവേണ്‍ ബീച്ചിനും ചിറ്ററിംഗിനും ഇടയിലാണ് M49 ജംഗ്ഷന്‍ സ്ഥിതി ചെയ്യുന്നത്.
ലിങ്ക് റോഡും അസസ് റൂട്ടുമില്ലാത്തതിനാല്‍ സെവേര്‍ണ്‍സൈഡ് വ്യവസായ എസ്‌റ്റേറ്റുകളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആമസോണ്‍ വെയര്‍ഹൗസ്, ടെസ്‌കോ, ലിഡില്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നതിന് പ്രയാസം നേരിടുന്നുണ്ട്. 160 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിക്കാനുള്ള പ്ലാനിങ് അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് ഗ്ലൈസെസ്റ്റര്‍ഷെയര്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. ഇതിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. മോട്ടോര്‍വേ റൗണ്ട് എബൗട്ടിനെ പ്രാദേശിക ബിസിനസ് പാര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മിക്കുന്നതിനായി ഗതാഗത വകുപ്പില്‍ നിന്ന് ഏകദേശം 50 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

ഐസ്‌ലാന്‍ഡിലെ സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശികൾക്ക് സർക്കാർ 4 ലക്ഷം രൂപ നൽകുമോ?

പുതിയ റൂട്ട് തിരക്ക് കുറയ്ക്കുകയും സൈക്കിള്‍ ഗതാഗതത്തെ പിന്തുണയ്ക്കുകയും സെവര്‍ണ്‍സൈഡ് വ്യവസായ എസ്റ്റേറ്റിലേക്ക് നേരിട്ട് പ്രവേശനം നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാനിങ് അപേക്ഷ ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് ഗ്ലൈസെസ്റ്റര്‍ഷയര്‍ കൗണ്‍സില്‍ വക്താവ് അറിയിച്ചു. അതേസമയം, അടുത്തവര്‍ഷം നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നതാണ് പ്രതീക്ഷിക്കുന്നത്. പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞാല്‍, ജംഗ്ഷന്‍ തുറക്കാന്‍ 12 മാസത്തെ സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related