ഇസ്രായേലിൽ ഹമാസ് നടത്തുന്ന ആക്രമണം ന്യായീകരിക്കാനാകുമോ? ആരാണ് ഇവിടെ ‘ഇര’?


രാഹുൽ ശിവശങ്കർ

ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് നിരപരാധികളായ ഇസ്രായേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ രാജ്യത്ത് ഹമാസ് നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്ന് എന്നാണ് ഇസ്രായേൽ സംഭവത്തെ വിശേഷിപ്പിച്ചിത്. പലസ്തീനികൾ തന്നെ വോട്ടു ചെയ്ത തിരഞ്ഞെടുത്ത ഹമാസ് ആണ് 2008 മുതൽ ഗാസ ഭരിക്കുന്നത്. പല രാജ്യങ്ങളും ഇതിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

1947 മുതൽ ഇസ്രായേൽ പലസ്തീനിൽ അധിനിവേശം നടത്തുകയാണ് എന്ന കാര്യത്തിൽ സംശയമില്ല. പലസ്തീനിയൻ അറബ് വംശജരോട് രാജ്യം സ്വീകരിക്കുന്ന നിലപാടുകളും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹമാസ് നടത്തുന്ന ഭീകരതയെ ഒരിക്കലും ന്യായീകരിക്കാനുമാകില്ല. അതിർത്തി കടന്നുള്ള അക്രമവും കൊലപാതകങ്ങളും സാധാരണ പൗരൻമാരെ തട്ടിക്കൊണ്ടുപോകുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം തന്നെയാണ്. ഹമാസ് നടത്തുന്നത് സ്വാതന്ത്ര്യത്തിനായുള്ള സമരമല്ലെന്ന് ‘ഇസ്ലാമോ-ലെഫ്റ്റിസ്റ്റുകൾക്ക്’ (Islamo-leftists) പറയാനാകില്ല.

Also read-ഇസ്രായേൽ – ഹമാസ് സംഘർഷം: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ ഏതെല്ലാം; ഹമാസിനൊപ്പം ആരൊക്കെ?

ഇസ്രായേലിനെതിരെ നടത്തുന്ന യുദ്ധം പലസ്തീനിനെ വിമോചിപ്പിക്കാനല്ല, മറിച്ച് ‘അവിശ്വാസികളിൽ’ (infidel) നിന്ന് ആ ഭൂമിയെ മോചിപ്പിക്കാനാണ്. ഇത് ഹമാസ് തന്നെ സമ്മതിക്കുന്നുമുണ്ട്. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, പല മുൻനിര ജനാധിപത്യ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണച്ചു രം​ഗത്തു വന്നിട്ടുണ്ട്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു. എന്നാൽ, മോദി സർക്കാർ ഹമാസിനെ അപലപിച്ചതിന് തൊട്ടുപിന്നാലെ, പ്രതിപക്ഷത്തിലെ ഒരു വിഭാഗവും പൗര സമൂഹത്തിലെ ചിലരും ഇസ്രായേലിനെതിരായ ആക്രമണത്തെ ന്യായീകരിച്ചും രം​ഗത്തു വന്നിട്ടുണ്ട്. എന്നാൽ ഇത് ന്യായീകരിക്കാനാകുന്നതാണോ എന്നതാണ് ചോദ്യം.

ആദ്യം തന്നെ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഹമാസിന് ഇസ്രായേൽ എന്ന രാജ്യവുമായി പ്രശ്നമുണ്ടാകാം, എന്നാൽ നിരപരാധികളായ ഇസ്രായേലി പൗരന്മാരെ ആക്രമിക്കാനുള്ള അവകാശം അവർക്കുണ്ടോ? ഇത്തരം കൊലപാതകങ്ങളെ ഇന്ത്യയിലെ ലെഫ്റ്റിസ്റ്റുകൾക്ക് ന്യായീകരിക്കാനാകുമോ? സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാം. ഇസ്രായേലിലെ കിബ്ബട്ട്സ് റെയിമിൽ, ജൂതന്മാരുടെ അവധി ദിനമായ സുക്കോട്ടിനു മുന്നോടിയായി ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും വെടിവെപ്പിലും 260 പേരാണ് കൊല്ലപ്പെട്ടത്.

Also read-‘കൊല്ലരുതേ’.. കരഞ്ഞപേക്ഷിച്ച് ഇസ്രായേലി യുവതി; ഹമാസ് സംഘം യുവതിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ

മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നോയ എന്ന പെൺകുട്ടിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി ഗാസയിലേക്ക് അയച്ചു. കിബ്ബത്ത്‌സ് ബീരിയിൽ സഹോദരങ്ങളുടെ കൺമുന്നിൽ വെച്ച് ഒരു ഇസ്രായേലി കുട്ടി കൊല്ലപ്പെട്ടു. കരഞ്ഞു നിലവിളിക്കുന്ന കുടുംബാം​ഗങ്ങളുടെ വീഡിയോ ഭീകരർ ചിത്രീകരിച്ചു. ഒരു പാരാമെഡിക്കൽ ജീവനക്കാരനെയും ഈ ആക്രമണത്തിൽ ഹമാസ് ഭീകരർ വെടിവച്ചു കൊന്നു.ഗാസയിൽ നഗ്നയായ സ്ത്രീയുടെ മൃതദേഹം പിക്കപ്പ് ട്രക്കിൽ വെച്ച് ഹമാസ് പരേഡ് നടത്തി. ജർമൻ പൗരയായ ഷാനി ലൂക്ക്‌‌ ആയിരുന്നു ഇത്. ഷെജയ്യയിലും ഹമാസ് പോരാളികൾ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

സംഘടനയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന ഹമാസ് ചാർട്ടറിലും, പ്രതികാരബുദ്ധിയും അന്യമതങ്ങളോടുള്ള വിദ്വേഷവുമാണ് നിറയുന്നത്. ഇത്തരം ആക്രമണങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധമായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ യഹൂദ വംശത്തിന്റെ സമ്പൂർണ ഉന്മൂലനം ലക്ഷ്യം വെയ്ക്കണം? സമാധാനപ്രിയരായ പലസ്തീനികളാണ് ഗാസ ഭരിക്കാനായി ഹമാസിനെ വോട്ട് ചെയ്തു അധികാരത്തിലേറ്റിയത് എന്നാണ് ഭയത്തോടെ നോക്കിക്കാണേണ്ട മറ്റൊരു കാര്യം.

Also read-Mia Khalifa | ‘പലസ്തീനെ പിന്തുണച്ചത് എനിക്ക് നഷ്ടം; സയോണിസ്റ്റുകളുമായി ബിസിനസ് ചെയ്യുന്നത് എന്‍റെ തെറ്റ്’; മിയാ ഖലീഫ

ഇസ്രായേലിലെതിരെ ഇന്നു സംസാരിക്കുന്നവർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഇസ്രായേൽ ഗാസ അതിർത്തി തുറക്കുകയും പലസ്തീനികളെ സ്വതന്ത്രമായി കടത്തിവിടുകയും ചെയ്താൽ എന്തു സംഭവിക്കും? പലസ്തീനികൾ ഇസ്രായേലികളെ ഉന്മൂലനം ചെയ്യില്ലെന്ന് ഈ മനുഷ്യാവകാശ പ്രവർത്തകർക്ക് ഉറപ്പുനൽകാൻ കഴിയുമോ? മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്ത് അവരെ ഉൻമൂലനം ചെയ്യണം എന്ന ചിന്താഗതിയിൽ ഹമാസിന് വോട്ട് ചെയ്തവർ അവിടെയെത്തിയാൽ സ്ഥിതി​ഗതികൾ എന്താകും?

ഇവിടെ ആരാണ് ഇര?, ആരാണ് അടിച്ചമർത്തുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ളവരോട്, ചുരുക്കി കാര്യങ്ങൾ പറയാം.

1. ഇവിടെ ഇര ഇസ്രായേൽ ആണ്

2. ഇസ്‌ലാമിസ്റ്റുകൾ നിരപരാധികളായ ഇസ്രയേലി പൗരന്മാരെ ലക്ഷ്യം വച്ചത് സൈനിക ഉദ്ദേശ്യത്തോടെയല്ല

3. നിരപരാധികളായ സാധാരണക്കാർക്ക് നേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.

4. എല്ലാ ജൂതന്മാരെയും കൊല്ലാൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു വിദ്വേഷ രേഖയാണ് ഹമാസ് ചാർട്ടർ.

5. ‘ജിഹാദ്’ വഴിയല്ലാതെയുള്ള നിയമപരമായ പരിഹാര മാർ​ഗങ്ങളെ ഹമാസ് നിരസിക്കുന്നു

6. ഭൂരിപക്ഷം പലസ്തീനികളും ഹമാസിന് വോട്ട് ചെയ്തു

7. ഹമാസിനെ പിന്തുണയ്ക്കുന്ന പലസ്തീൻ വോട്ടർമാർ വംശഹത്യയെ ന്യായീകരിക്കുന്നവരാണ്.